DCBOOKS
Malayalam News Literature Website

പ​ദ്മാ​വ​തി റി​ലീ​സ് വൈ​കു​മെ​ന്നു സൂ​ച​ന

സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് വൈ​കു​മെ​ന്നു സൂ​ച​ന. സെ​ന്‍​സ​റിം​ഗി​ന് അ​യ​ച്ച ചി​ത്രം സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ തി​രി​ച്ച​യ​ച്ചു. അ​പേ​ക്ഷ പൂ​ര്‍​ണ​മാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി വീ​ണ്ടും സെ​ന്‍​സ​റിം​ഗി​നു വി​ധേ​യ​മാ​ക്കാ​നാ​ണു നീ​ക്ക​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​ദ്മാ​വ​തി സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​നു സ​മ​ര്‍​പ്പി​ച്ച​ത്. ബോ​ര്‍​ഡ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച്‌ 61 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ സെ​ന്‍​സ​ര്‍ ചെ​യ്തു ന​ല്‍​കി​യാ​ല്‍ മ​തി. ഡി​സം​ബ​ര്‍ ഒ​ന്നി​നു ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സെ​ന്‍​സ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ചി​ത്രം കൈ​മാ​റി​യി​ല്ലെ​ങ്കി​ല്‍ റി​ലീ​സ് വീ​ണ്ടും നീ​ളും.

അതേസമയം, പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്തു​ത​ന്നെ ര​ജ​പു​ത് ക​ര്‍​ണി സേ​ന എ​ന്ന സം​ഘ​ട​ന പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ച​ല​ച്ചി​ത്ര​ത്തി​ല്‍, പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ക​ര്‍​ണി സേ​ന രം​ഗ​ത്തെ​ത്തി​യ​ത്. സിനിമ പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ തി​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ര​ജ്പു​ത് ക​ര്‍​ണി സേ​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ണ്‍​വീ​ര്‍ സിം​ഗും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Comments are closed.