DCBOOKS
Malayalam News Literature Website

പത്​മാവതി വിവാദം: ഭീഷണികളെ ചെറുക്കുകയാണ്​ സര്‍ക്കാറിന്റെ ജോലി ​-ശ്യാം ബെനഗല്‍

പത്​മാവതി വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സംവിധായകന്‍ ശ്യാം ബെനഗല്‍. ഭീഷണികളെ ചെറുത്ത്​ സിനിമ റിലീസ്​​ ചെയ്യാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ്​ സര്‍ക്കാറിന്റെ ജോലിയെന്ന് ബെനഗല്‍ പറഞ്ഞു.

ഒരു സിനിമയോട്​ വിയോജിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്​. അതേസമയം, ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. സിനിമയുമായി ബന്ധപ്പെട്ടവരെ വധിക്കുമെന്ന ഭീഷണികളാണ്​ ഇപ്പോള്‍ ഉയരുന്നത്​. സര്‍ക്കാറുകള്‍ ഇത്തരം പ്രസ്​താവനകള്‍ക്കെതി​രെ അടിയന്തര നടപടി സ്വീകരിക്കണം. എന്നാൽ, പത്​മാവതിക്കെതിരെ സംസ്ഥാന സര്‍ക്കാറുകളും ഭരണാധികാരികളും രംഗത്തെത്തു​മ്പോള്‍ എങ്ങനെയാണ്​ ഉദ്യോഗസ്ഥര്‍ക്ക്​ സിനിമയെ സംരക്ഷിക്കാന്‍ കഴിയുക എന്നും ബെനഗല്‍ ചോദിച്ചു.

സിനിമയുടെ നിര്‍മാതാക്കളായ വിയോകോം 18 പിക്​ചേഴ്​സ് നേരത്തെ പത്​മാവതി റിലീസ്​ നീട്ടിവെക്കാന്‍ ​ തീരുമാനിച്ചിരുന്നു. സിനിമക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്​ചാത്തലത്തിലാണ്​ തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്​. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിനിമ റിലീസ്​ ചെയ്യ​രുതെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക്​ കത്തയച്ചിരുന്നു.

Comments are closed.