DCBOOKS
Malayalam News Literature Website

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങൾ കാണാനില്ല.

sreepadmanabha-swamiതിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങൾ കാണാനില്ല. അമിക്കസ്‌ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ ഗോപാൽ സുബ്രഹ്മണ്യമാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായത്.ഗുരുതരമായ വിഷയം അന്നത്തെ ഭരണസമിതി ആഴത്തിൽ അന്വേഷിച്ചില്ലെന്നും അതിനാൽ കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഇന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് അമിക്കസ്‌ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്.

Comments are closed.