DCBOOKS
Malayalam News Literature Website

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി സി ജോര്‍ജ്

pc-george

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ് എംഎല്‍എ. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നതെന്നും ആ പദ്ധതി നടപ്പാക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജോസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു. എ.പി.മണിയാശാന്‍, കെ.ജോയ്‌സന്‍ എന്നിവര്‍ പ്രസംഗിച്ചു

Comments are closed.