DCBOOKS
Malayalam News Literature Website

ജീവിതം തിരികെപ്പിടിക്കാന്‍ ‘ഇതാ ഒരു നിമിഷം’;വീഡിയോ കാണാം

ഒരു നിമിഷം മതി ഒരു ജീവിതം കൈവിട്ടുപോകുവാനും തിരികെ പിടിക്കുവാനും, ദൈവത്തിന്റെ ചില അദൃശ്യമായ ഇടപെടലുകളാണ് നമ്മുടെ ജീവിതത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്നത്. അതിന് ഒരി നിമിഷം മാത്രം മതി.. അങ്ങനെ ഒരു നിമിഷത്തിന്റെ കഥ പറയുകയാണ് കോട്ടയം സ്വദേശിയായ കെ ജി ശരത്കുമാറിന്റെ ‘ഒരു നിമിഷം’ എന്ന തമിഴ് ഹ്രസ്വചിത്രം. തികച്ചും തമിഴ് നാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം തമിഴ്‌നാടിന്റെ പൊതുവായ ഒരു രാഷട്രീയതലത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു ആക്ഷന്‍ത്രില്ലര്‍ പോലെ ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ യൂട്യൂബില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

കെ ജി ശരത്കുമാര്‍ രചനയും സംവിധാനവും അക്ഷയ് ഇ എന്‍ ഛായാഗ്രഹണവും സഞ്ജീവ് എസ് പിള്ള പശ്ചാത്തല സംഗീതവും നിമ്‌സ് എഡിറ്റിങും നിര്‍വ്വഹിച്ച ഈ ഹ്രസ്വചിത്രത്തിന്റെ വീഡിയോ ലോഞ്ച് കൊച്ചിയില്‍വെച്ചുനടന്ന ചടങ്ങില്‍ അനൂപ് മേനോന്‍ നിര്‍വ്വഹിച്ചു.

Comments are closed.