DCBOOKS
Malayalam News Literature Website

പുതുചരിത്രം കുറിച്ച് മോഹന്‍ലാലിന്റെ ഒടിയന്‍

 

odiyanറിലീസിന് മുന്‍പ് തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച് മോഹന്‍ലാലിന്റെ ഒടിയന്‍. നാല് മില്യണ്‍ വ്യൂ ലഭിച്ച മോഷന്‍ പോസ്റ്റര്‍ എന്ന റെക്കോര്‍ഡ് ആണ് ഒടിയന്‍ സ്വന്തമാക്കിയത്. ലാലേട്ടന്‍ ആരാധകര്‍ ഏറെ കാത്തിരുന്ന മോഷന്‍ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

ബാഹുബലി1, ബാഹുബലി2, ജയ് ലവ കുസ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ആദ്യ മണിക്കൂറില്‍ തന്നെ ഒടിയന്‍ തകര്‍ത്തിരുന്നു. ദക്ഷിണേന്ത്യന്‍ ചിത്രമായ സ്‌പൈഡറിന്റെ റെക്കോര്‍ഡും ഒടിയന്‍ മറികടന്നു. 48 മണിക്കൂറിനുള്ളില്‍ 42 ലക്ഷത്തിലധികം പേരാണ് പോസ്റ്റര്‍ കണ്ടത്. നിരവധി ഷെയറുകളും ലൈക്കുകളും പോസ്റ്ററിന് ലഭിച്ചു. 54 സെക്കന്‍ഡുള്ള പോസ്റ്റര്‍ ഒരു കുഞ്ഞിന്റെ കരച്ചിലോടെയാണ് ആരംഭിക്കുന്നത്.

വി.എ ശ്രീകുമാര്‍ ആണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ, ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

പോസ്റ്റര്‍ കാണാം..

Comments are closed.