DCBOOKS
Malayalam News Literature Website

ഒഢീഷയിലെ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി

ഇന്ത്യയില്‍ ആദ്യമായി തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ് ഒഢീഷ സ്വദേശികളായ കുട്ടികളെ വേര്‍പ്പെടുത്തിയത്. പതിനൊന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയകള്‍ക്കു ശേഷമാണ് 28 മാസം പ്രായമുള്ള കുട്ടികളെ വേര്‍പ്പെടുത്തിയത്.

ഒഡീഷയിലെ കന്ദമാല്‍ സ്വദേശികളായ ഭുയാന്‍, പുഷ്പാഞ്ജലി ദമ്ബതികളുടെ മക്കളായ ജഗ, കാലി എന്നിവരെയാണ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ അടക്കം 30 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. തലവേര്‍പ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയയുടെ ആദ്യഘട്ടം ഓഗസ്റ്റ് 28ന് എയിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒഡീഷ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ജൂലായ് 13നാണ് കുട്ടികളെ ആദ്യമായി എയിംസില്‍ പ്രവേശിപ്പിച്ചത്.

Comments are closed.