DCBOOKS
Malayalam News Literature Website

ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍…

നൊബേല്‍ സമ്മാനജേതാവ് കുസവോ ഇഷിഗുറോയുടെ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’യുടെ മലയാള പരിഭാഷ ദിവസത്തിന്റെ അവശേഷിപ്പുകള്‍,
വയലാര്‍ അവാര്‍ഡ് നേടിയ  ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ പുതിയ നോവല്‍ ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,  എന്നീ മൂന്നുപുസ്തകങ്ങളാണ് ഇപ്പോള്‍ വായനക്കാര്‍ തേടിയെത്തുന്നത്. പുസ്തകവിപണികളിലും ഈ മൂന്നു പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്. കൂട്ടത്തില്‍   കെ ആര്‍ മീരയുടെ  ആരാച്ചാര്‍,  പെരുമാള്‍ മുരുകന്റെ  കീഴാളന്‍,, ,സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, ‘പോള്‍ ബ്രണ്ടന്‍’ ഹിമാലയത്തില്‍ ഒരു അവധൂതന്‍,,  കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം,, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍,  സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം മുകുന്ദന്റെ ഒട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചത്.

ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ,  അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, കെ വേണുവിന്റെ പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം, കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, കഥകള്‍ ഉണ്ണി ആര്‍ , കെ എസ് അനിയന്റെ ജീവിതമെന്ന അത്ഭുതം,  ജി എസ് ടി അറിയേണ്ടതെല്ലാം, സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം, ആടുജീവിതം, കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍, അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍,  കുട നന്നാക്കുന്ന ചോയി  തുടങ്ങിയ കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

വിവര്‍ത്തനകൃതികളില്‍   പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്,  കലാമിന്റെ അഗ്നിച്ചിറകുകള്‍ ,  നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിപോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍തുടങ്ങിയവയും വായനക്കാര്‍ തിരഞ്ഞെടുത്തു.

മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളില്‍ നിന്നും വായക്കാര്‍ തിരഞ്ഞെടുത്തത്  ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം,   ഒരു ദേശത്തിന്റെ കഥ, , മാധവിക്കുട്ടിയുടെ എന്റെ കഥ,, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പ്രേമലേഖനം, ഒരു തെരുവിന്റെ കഥ എന്നീ പുസ്തകങ്ങളാണ്.

Comments are closed.