DCBOOKS
Malayalam News Literature Website

ബാബുരാജിന്റെ ഓര്‍മ്മകള്‍ക്ക് 39 വയസ്

മലയാള ചലച്ചിത്ര രംഗത്ത് നവോത്ഥാനത്തിനു നാന്ദി കുറിച്ച് നിത്യഹരിതങ്ങളായ അനശ്വര ഗാനങ്ങള്‍ കൈരളിയ്ക്ക് സമ്മാനിച്ച് അതുല്യ സംഗീത സംവിധായകന്‍ ബാബുരാജ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഒക്ടോബര്‍ ഏഴിന് 39 വര്‍ഷം തികയുന്നു. പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ട് നെയ്ത, അഞ്ജനക്കണ്ണെഴുതിയ ആ അനുരാഗഗാനങ്ങള്‍ മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത മലയാളമെന്ന നാടുള്ളിടത്തോളം കാലം ആദിയിലുണ്ടായ വചനം പോലെ മുഴങ്ങുമെന്നും തീര്‍ച്ച.

1921 മാര്‍ച്ച് 9ന് കോഴിക്കോട്ട് ജനിച്ച മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ്.ബാബുരാജിന്റെ ജീവിതം കടുത്ത ദാരിദ്രര്യത്തിലാണ് ആരംഭിച്ചത്. പിതാവും ഹിന്ദിസ്ഥാനി സംഗീതജ്ഞനുമായ പിതാവ് ജാന്‍ മുഹമ്മദ് ഖാന്‍ ഉപേക്ഷിച്ചതോടെ കുടുംബം പുലര്‍ത്താന്‍ തെരുവിലും തീവണ്ടിയിലും ബാബുരാജ് പാടി നടന്നു. ബാബുരാജിന്റെ സംഗീതസിദ്ധി തിരിച്ചറിഞ്ഞ കുഞ്ഞഹമ്മദ് എന്ന പോലീസുകാരനായിരുന്നു അദ്ദേഹത്തിനുവേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കിയത്.

ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് ബാബുരാജിനെ ഓര്‍മ്മിക്കുന്ന പുസ്തകമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ ബാബുക്ക: തളിരിട്ട കിനാവിലെ വിരുന്നുകാരന്‍ . ഈ പുസ്തകത്തില്‍ ബാബുരാജിന്റെ അന്ത്യനാളുകളെക്കുറിച്ച് ബിച്ച ഇങ്ങനെ അനുസ്മരിക്കുന്നു:

 

Comments are closed.