DCBOOKS
Malayalam News Literature Website

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികദിനം

മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ 1911 ഒക്ടോബര്‍ 11ന് ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയും തെക്കേടത്തു വീട്ടില്‍ നാരായണ മേനോനുമായിരുന്നു മാതാപിതാക്കള്‍. എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജിലും പഠിച്ച് ഓണേഴ്‌സ് ബിരുദം നേടി. പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു.

ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയില്‍ മനംനൊന്ത ചങ്ങമ്പുഴ ആദ്യം ‘തകര്‍ന്ന മുരളി’ എന്ന കാവ്യം രചിച്ചു. തുടര്‍ന്നും മനഃസമാധാനം കിട്ടാത്തതിനാലാണ് ആഴ്ചകള്‍ക്കുള്ളില്‍ രമണന്‍ എന്ന വിലാപകാവ്യം എഴുതി പൂര്‍ത്തിയാക്കിയത്. 1936ല്‍ പുറത്തുവന്ന ഭാവകാവ്യമായ രമണന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു.

വാതരോഗവും ക്ഷയരോഗവും ചങ്ങമ്പുഴയുടെ ജീവിതത്തെ ബാധിച്ചു. ജീവിതം ആസ്വദിക്കുവാന്‍ അതീവ താല്‍പര്യം കാണിച്ച മഹാകവി സഹൃദയ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് 1948 ജൂണ്‍ 17 ഉച്ചതിരിഞ്ഞ് തൃശ്ശൂര്‍ മംഗളോദയം നഴ്‌സിങ്ങ് ഹോമില്‍ വച്ച് ഈ ലോകത്തോട് യാത്രപറഞ്ഞു.

 

Comments are closed.