DCBOOKS
Malayalam News Literature Website

മലയാള സിനിമയെ സ്ത്രീകളും യുവാക്കളും ചേര്‍ന്ന് വിപ്ലവം നടത്തി മാറ്റിമറിക്കുമെന്ന് എൻ. എസ് മാധവന്‍

ns-madhavanനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ എഴുത്തുകാരൻ എൻ. എസ് മാധവന്‍ ഫ്രഞ്ച് വിപ്ളവത്തെ ചൂണ്ടിക്കാട്ടി മലയാള സിനിമയെ സ്ത്രീകളും യുവാക്കളും ചേര്‍ന്ന് വിപ്ലവം നടത്തി മാറ്റിമറിക്കുമെന്ന് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവൻ പ്രതികരിച്ചത്.

മലയാള സിനിമ ഇപ്പോൾ ഓർമിപ്പിക്കുന്നത് 1789ലെ ഫ്രാന്‍സിനെയാണ്.സ്ത്രീകളും യുവാക്കളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണ്. അവര്‍ പഴയ സമ്പ്രദായത്തെ പൊളിച്ചുമാറ്റുമെന്നും എൻ.എസ് മാധവൻ പറഞ്ഞു. യുവസംവിധായരായ അന്‍വര്‍ റഷീദിനും അമല്‍ നീരദിനും ഏര്‍പെടുത്തിയ അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്കും ചേര്‍ത്തിട്ടുണ്ട്.

Comments are closed.