DCBOOKS
Malayalam News Literature Website

ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ പശുക്കളെ ഭയന്നു തുടങ്ങി, മോദിക്ക് നന്ദി; ലാലുപ്രസാദ് യാദവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ ആര്‍ജെഡി അധ്യക്ഷനായ ലാലു പ്രസാദ് യാദവ്. ഇന്ത്യയിലെ ജനങ്ങള്‍ സിംഹത്തെക്കാളും ഇപ്പോള്‍ ഭയക്കുന്നത് പശുക്കളെയാണ്. ഇതില്‍ മോദിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു എന്നാണ് ലാലു പ്രസാദ് പറഞ്ഞത്. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ സമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണവും ഭീഷണിയും കാരണം ബിഹാറിലെ സോനാപൂരില്‍ നടക്കുന്ന ചന്തയില്‍ പോലും ആരും പശുക്കളെ കൊണ്ടുപോകാന്‍ തയ്യാറാകുന്നില്ലെന്നും ലാലു പ്രസാദ് പറഞ്ഞു.

നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും അദ്ദേഹം വിമര്‍ശിക്കുകയും ഇതിലെല്ലാം ജനങ്ങള്‍ അസംതൃപ്തരാണെന്ന് അറിയിക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് 2019 ലാണ് നടക്കേണ്ടത്. എന്നാല്‍ മോദി 2018 തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകുമെന്നും അതുകൊണ്ട് അണികള്‍ തയ്യാറായിരിക്കണമെന്നും മോദിയെ പരിഹസിച്ച്‌ ലാലു പ്രസാദ് പറഞ്ഞു.

Comments are closed.