DCBOOKS
Malayalam News Literature Website

സാഹിത്യകാരന്‍ കേശവന്‍ വെള്ളിക്കുളങ്ങരയുടെ ജന്മവാര്‍ഷിക ദിനം

സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര തൃശൂര്‍ നെടുമ്പാള്‍ തൊഴുക്കാട്ടു വീട്ടില്‍ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനായി 1944 നവംബര്‍ 23ന് ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കര എസ്.എന്‍.എം. കോളജില്‍ ഊര്‍ജതന്ത്രം വിഭാഗത്തില്‍ അധ്യാപകനായിരുന്നു. 2000 ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു.

കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണസമിതി കണ്‍വീനര്‍, യൂറീക്ക പത്രാധിപര്‍, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓര്‍ഡിനേറ്റര്‍, കാന്‍ഫെഡ് തൃശൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കഥ, ബാലസാഹിത്യം, വിവര്‍ത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളില്‍ ഗ്രനഥകാരന്‍, എഡിറ്റര്‍, സമ്പാദകന്‍ എന്നീ നിലകളില്‍ നൂറിലധികം ഗ്രനഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് 3ന് അന്തരിച്ചു.

 

Comments are closed.