DCBOOKS
Malayalam News Literature Website

ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി വികസിപ്പിച്ച മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേല്‍

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ജാക്വസ് ദുബോഷെ, അമേരിക്കക്കാരനായ ജവോഷിം ഫ്രാങ്ക്, യുകെയില്‍ നിന്നുള്ള റിച്ചാര്‍ഡ് ഹെന്‍ഡെര്‍സണ്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

അതിശീത തന്മാത്രകളുടെ ഘടന പഠിക്കാനുള്ള ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപി വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സ്‌റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയാണ് ഴാക് ദുബാഷെ. ലോസൈന്‍ സര്‍വകാലാശാലയിലെ ഓണററി പ്രൊഫസറാണ് ഇദ്ദേഹം. സ്‌കോട്ടിഷ് ശാസ്ത്രജ്ഞനാണ് ഹെന്‍ഡേഴ്‌സണ്‍. എം ആര്‍ സി ലാബോറട്ടറി ഓഫ് മോളിക്യൂലാര്‍ ബയോളജിയിലെ അധ്യാപകനാണ് ഹെന്‍ഡേഴ്‌സണ്‍ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ജോവാഷിം ഫ്രാങ്ക് അമേരിക്കയിലാണ് താമസം. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകനാണ് ജോവാഷിം.

 

Comments are closed.