DCBOOKS
Malayalam News Literature Website

ഉന്നത വിദ്യാഭ്യാസത്തിന് മലാല ഓക്‌സ്‌ഫോര്‍ഡിലേക്ക്

malala

നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായി ഉന്നത വിദ്യാഭ്യാസത്തിനായി ഓക്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്ക്. ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനാണ് ഓക്‌സ്‌ഫോര്‍ഡ് മലാലയ്ക്ക് അവസരം ഒരുക്കിയത്. ലണ്ടനില്‍നിന്നാണ് മലാല സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിനാണു താലിബാന്‍ ഭീകരര്‍ മലാലയെ വെടിവെച്ചുവീഴ്ത്തിയത്. അതില്‍ നിന്ന് രക്ഷനേടിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായാണ് പ്രവര്‍ത്തിക്കുന്നത്. നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല.

Comments are closed.