DCBOOKS
Malayalam News Literature Website

‘ഞാനും ബുദ്ധനും’ പ്രകാശിതമാകുന്നു

budhaബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥപറയുന്ന രാജേന്ദ്രന്‍ എടത്തുംകരയുടെ പുതിയ നോവല്‍ ഞാനും ബുദ്ധനും പ്രകാശിതമാകുകയാണ്. ജൂലൈ 23ന് വൈകിട്ട് 5ന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ കല്പറ്റ നാരായണന്‍ പുസ്തകം പ്രകാശനം ചെയ്യും. എം ജയചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും.

ലോകത്തിന് വെളിച്ചമായ മഹാസ്വാധീനത്തെ വേറൊരു ബിന്ദുവില്‍നിന്ന് നോക്കിക്കാണുന്ന നോവലാണ് ഞാനും ബുദ്ധനും. ഡി സി ബുക്‌സാണ് പ്രസാധകര്‍.

എ കെ അബ്ദുള്‍ ഹക്കീം അദ്ധക്ഷനാകും. വി അബ്ദുള്‍ ഫത്തീഫ് പുസ്തകപരിചയം നടത്തും. സി പി അബുബക്കര്‍, വീരാന്‍കുട്ടി, ആര്‍ വി എം ദിവാകരന്‍, സംഗീതാ നായര്‍ എന്നിവര്‍ ആസംസകളറിയിക്കും. രവി ഡീ സി സ്വാഗതവും കെ വി ശശി നന്ദിയും പറയും.

Comments are closed.