DCBOOKS
Malayalam News Literature Website

തെന്നിന്ത്യന്‍സുന്ദരി നിവിന്റെ നായികയാകുന്നു

nivinതെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാളത്തില്‍ അരങ്ങേറുന്നു. നിവിന്‍ പോളി നായകനാകുന്ന ‘ഹെ ജൂഡ്’ എന്ന ചിത്രത്തിലൂടെയാണ് തൃഷയുടെ അരങ്ങേറ്റം. മികച്ച കഥാപാത്രം ലഭിച്ചതുകൊണ്ടാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം യാഥാര്‍ഥ്യമാകുന്നതെന്ന് തൃഷ പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു.

ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്. ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരിഷ് ഗംഗാധരന്‍ നിര്‍വ്വഹിക്കും.

Comments are closed.