DCBOOKS
Malayalam News Literature Website

‘ലവ് ആക്ഷന്‍ ഡ്രാമ’ ; സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍ നിവിന്‍പോളി

nivinശ്രീനിവാസനും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് തകര്‍ത്ത ‘വടക്കുനോക്കിയന്ത്രം’ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. ഈ ചിത്രംവച്ച് ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ധ്യാന്‍ശ്രീനിവാസന്‍. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ഒരിടവേളയ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജു വര്‍ഗ്ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പുതിയ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമോ റീമേക്കോ അല്ലെന്ന് ധ്യാന്‍ പറഞ്ഞു. ധ്യാന്റെ തന്നെയാണ് കഥയും തിരക്കഥയും. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കോളേജ് പഠന കാലത്ത് ധ്യാന്‍ എഴുതിയ കഥയാണ് ഇപ്പോള്‍ സിനിമയായി പുറത്തിറങ്ങാന്‍ പോകുന്നത്. ടൈറ്റില്‍ ലോഞ്ചില്‍ ധ്യാന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

Comments are closed.