DCBOOKS
Malayalam News Literature Website

രാജ് കുമാര്‍ റാവു ചിത്രം `ന്യൂട്ടന്‍` ഒാസ്കറില്‍

രാജ്കുമാര്‍ റാവു ചിത്രം ‘ന്യൂട്ടന്‍’ ഒാസ്കര്‍ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ന്യൂട്ടന്‍ മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തത്.

അമിത് വി മസുര്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തത്. രാജ്കുമാര്‍ റാവു ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. ‘ഈ വർഷത്തെ ഓസ്‌കാറിന്‌ ന്യൂട്ടൺ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ടീമിന് അഭിനന്ദനം’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തില്‍ പങ്കജ് തൃപാതി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരുമുണ്ട്.

Comments are closed.