DCBOOKS
Malayalam News Literature Website
Browsing Category

TODAY

പുത്തന്‍കാവ് മാത്തന്‍ തരകന്റെ ചരമവാര്‍ഷികദിനം

കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്ന പുത്തന്‍കാവ് മാത്തന്‍ തരകന്‍ ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903 സെപ്റ്റംബര്‍ 6ന് ജനിച്ചു

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ചരമവാര്‍ഷികദിനം

1968 ഏപ്രില്‍ 4-ന് ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേന്‍ മോട്ടലില്‍ ജയിംസ് ഏള്‍ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മരണമടഞ്ഞു.

പി.കെ. ബാലകൃഷ്ണന്റെ ചരമവാര്‍ഷികദിനം

സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണന്‍ എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍ 1925 മാര്‍ച്ച് 2ന് ജനിച്ചു. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി

അന്തര്‍ദേശീയ ബാലപുസ്തകദിനം

കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ രണ്ടിന് അന്തര്‍ദേശീയ ബാലപുസ്തകദിനമായി ആചരിക്കുന്നത്.ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണിന്റെ ജന്മദിനമാണ് അന്തര്‍ദേശീയ പുസ്തകദിനമായി ആചരിക്കുന്നത്.

ലാറി ബേക്കറുടെ ചരമവാര്‍ഷികദിനം

ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്