DCBOOKS
Malayalam News Literature Website

കന്നഡ സിനിമാലോകത്തുനിന്നും ഒരു ബ്രഹ്മാണ്ഡ ചിത്രം

NAYAN

കന്നഡ സിനിമാലോകത്തുനിന്നും ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. ‘കുരുക്ഷേത്ര’ യുദ്ധം ആസ്പദമാക്കി അതേ പേരില്‍ തന്നെ ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ ദ്രൗപദിയാകുന്നത് നയന്‍താരയാണ്. രാമണ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന്‍ ദുര്യോധനനും ഭീഷ്മരായി അംബരീഷും യുധിഷ്ഠിരനായി രവിചന്ദ്രനും എത്തുന്നു. ഈ മാസം 23ന് ചിത്രീകരണം ആരംഭിക്കുന്ന കുരുക്ഷേത്രയില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ നിരവധി പേര്‍ പങ്കാളികളാകുന്നുണ്ട്.

ദ്രൗപദിയാകാന്‍ മറ്റൊരു നടിയെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കാരണങ്ങളാല്‍ നടി പിന്മാറി. തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിച്ചത്. താരം നയന്‍സ് ചിത്രത്തിന് കൈകൊടുത്തെന്നാണ് സാന്റല്‍വുഡില്‍ നിന്ന് ലഭിക്കുന്ന വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സുന്ദര്‍ സിയുടെ സംഘമിത്രയില്‍ നായികയാകാന്‍ അവസരം കൈവന്നിട്ടും ഡേറ്റില്ലെന്ന് പറഞ്ഞ് നയന്‍സ് ഒഴിവാകുകയായിരുന്നു.

കുരുക്ഷേത്രയുടെ ബഡ്ജറ്റ് സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കന്നഡ സിനിമാലോകത്തെ പ്രതിനിധീകരിച്ചുള്ള ആദ്യ ബ്രഹ്മാണ്ഡ ചിത്രമാണ് കുരുക്ഷേത്രയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Comments are closed.