DCBOOKS
Malayalam News Literature Website

തമിഴ്നാട്ടിലെ എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കണം

vandematharam

തമിഴ്നാട്ടിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈകോടതി. സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇതിനായി തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ദിവസം തെരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

സർക്കാർ ഓഫീസുകളെക്കൂടാതെ സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വന്ദേമാതരം ആലപിക്കണം. ഇവിടങ്ങളിൽ മാസത്തിലൊരിക്കലെങ്കിലുമാണ് ഗാനം ആലപിക്കേണ്ടത്. പുതിയ ഉത്തരവിൻെറ ഭാഗമായി വന്ദേമാതരത്തിൻെറ ഇംഗ്ലീഷിലും തമിഴിലുമുള്ള വിവർത്തന പതിപ്പ് എല്ലാ സർക്കാർ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കാൻ പബ്ലിക് ഇൻഫർമേഷൻ ഡയറക്ടറോട് കോടതി നിർദേശിച്ചു.

Comments are closed.