DCBOOKS
Malayalam News Literature Website

സപ്തഭംഗി ദേശീയ നൃത്തോത്സവം ഒക്ടോബര്‍ 3 മുതല്‍ 6 വരെ

കേന്ദ്ര സംഗീത നാടക അക്കാദമി അംഗീകരിച്ച ഏഴ് ദേശീയ നൃത്തരൂപങ്ങളുടെ അവതരണത്തിന് കേരള കലാമണ്ഡലം വേദിയൊരുക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക്, സത്രിയ, മണിപ്പൂരി എന്നീ നൃത്തരൂപങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയ യുവപ്രതിഭകളാണ് കലാമണ്ഡലത്തിന്റെ വേദിയില്‍ അണിനിരക്കുന്നത്. ഏഴ് ദേശങ്ങളിലെ ഏഴ് ക്ലാസിക് നൃത്തരൂപങ്ങള്‍, ആവിഷ്‌കാര രീതിഭേദങ്ങളുടെ മഴവില്‍ക്കാഴ്ചയായി മാറുന്ന നൃത്തവസന്തമായിരിക്കും സപ്തംഭംഗി ദേശീയ നൃത്തോത്സവം.

ഒക്‌ടോബര്‍ മൂന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു കൂത്തമ്പലത്തില്‍ ഡോ. സരോജ വൈദ്യനാഥന്‍ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷതവഹിക്കും. തുടര്‍ന്ന് വൈകിട്ട് 6.30ന് കേരള കലാമണ്ഡലത്തിന്റെ നിള കാമ്പസിലുള്ള യുവകലാകാരികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും രാത്രി എട്ടിന് ശ്രീലക്ഷ്മി ഗോവര്‍ധനയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടിയും ഉണ്ടായിരിക്കും. നാലിന് ബുധനാഴ്ച വൈകിട്ട് ആറിന് മധുലിത മൊഹാപത്രയും സംഘവും അവതരിപ്പിക്കുന്ന ഒഡീസിയും രാത്രി 7.30ന് ഹരിപത്മനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.

അഞ്ചിന് വ്യാഴാഴ്ച വൈകിട്ട് ആറിന് അനൂജ് മിശ്രയും സംഘവും അവതരിപ്പിക്കുന്ന കഥകും രാത്രി 7.30ന് കലാമണ്ഡലത്തിന്റെ വള്ളത്തോള്‍ നഗര്‍ കാമ്പസിലുള്ള യുവനര്‍ത്തകികള്‍ അവതരിപ്പിക്കുന്ന മോഹനിയാട്ടവും ഉണ്ടായിരിക്കും. സമാപന ദിവസമായ ആറിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൂത്തമ്പലത്തില്‍ ചേരുന്ന സമാപന സമ്മേളനം പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭരണസമിതി അംഗം ടി.കെ. വാസു അധ്യക്ഷനായിരിക്കും. മടവൂര്‍ വാസുദേവന്‍നായര്‍, ഗണകാന്തബോറ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.30ന് സംഘമിത്ര ബോറയും സംഘവും അവതരിപ്പിക്കുന്ന സത്രിയ നൃത്തപരിപാടിയും രാത്രി എട്ടിന് സിനം ബസുവും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തപരിപാടിയും അരങ്ങേറും

Comments are closed.