DCBOOKS
Malayalam News Literature Website

ഇളയരാജയുടെ സംഗീത ജീവിതവും ചലച്ചിത്രമാകുന്നു

തന്റെ ഈണങ്ങളിലൂടെ എന്നും സംഗീത പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള ഇളയരാജ തന്റെ സംഗീത ജീവിതം ആരാധകരോട് പങ്കുവയ്ക്കുന്നു. ഫേസ് ബുക്കും വിനോദപോര്‍ട്ടലായ അരെയും ചേര്‍ന്നാണ് പ്രിയ സംഗീതഞ്ജന്റെ ജീവിതം ചലച്ചിത്ര രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇളയരാജ തന്നെ നേരിട്ട് വിവരിക്കുന്നരീതിയില്‍ ചലച്ചിത്രരൂപത്തിലായിരിക്കും സംഗീത ജീവിതം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും അരെയുടെ പുതിയസംഗീത പ്ലാറ്റ്‌ഫോമായ ഇയര്‍വോര്‍മിലൂടെയും ആ സംഗീതയാത്ര ലക്ഷക്കണക്കായ പ്രേക്ഷകരിലേയ്‌ക്കെത്തും..

ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തില്‍പരം ഗാനങ്ങള്‍ക്കാണ് ഇളയരാജ സംഗീത സംവിധാനം ചെയ്തത്. സംഗീത സംവിധാനത്തിനപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യകണ്ട അതിപ്രഗത്ഭരായ സംഗീത പ്രതിഭകളിലൊരാളാണ് ഇളയരാജ. താന്‍ ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ അനുമതിയില്ലാതെ ആരും പാടേണ്ടതില്ലെന്ന് വ്യക്തമാക്കി ഇളയരാജ സ്മ്യൂളിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Comments are closed.