DCBOOKS
Malayalam News Literature Website

ഹിന്ദുത്വ വാദികളും അതിനെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് അപരാധം; മുരളി ഗോപി

muraliതീവ്ര ഹിന്ദുത്വ വാദികളും അതിനെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധമാണെന്ന് നടനും സംവിധായകനുമായ മുരളി ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യം ഭാരതം ലോകത്തിന് നല്‍കിയ മൂല്യങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുവെന്നും മുരളി ഗോപി പറയുന്നു.

മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹിന്ദുത്വം എന്ന പുതിയ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രത്തിന് വേണ്ടി ലോകം മുഴുവന്‍ അംഗീകരിച്ച സനാതന ധര്‍മത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നു. തീവ്ര ഹിന്ദു വലതുപക്ഷവും അവരുടെ വിമര്‍കരായ ഇടുങ്ങിയ ചിന്താഗതിക്കാരായ ഇടതുപക്ഷവും ഈ രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധമാണ്. മുക്ക് ഏല്‍ക്കുന്ന പരിക്കുകളിലൂടെ നമ്മളെല്ലാം ഇതിന് വലിയ വിലകൊടുത്തു കൊണ്ടിരിക്കുകയാണ്.

Comments are closed.