DCBOOKS
Malayalam News Literature Website

മുഹമ്മദലി ജിന്നയുടെ മകള്‍ ദിന വാദിയ അന്തരിച്ചു

പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ മകള്‍ ദിന വാദിയ അന്തരിച്ചു. 98 വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് ദിന മരണപ്പെട്ടതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

1919 ആഗസ്ത് 15 നാണ് ജിന്നയുടെ ഏക മകളായ ദിന ജനിച്ചത്. ദിന ആദ്യമായി പാകിസ്താന്‍ സന്ദര്‍ശിച്ചത് 1948ല്‍ പിതാവ് മരണമടഞ്ഞ സമയത്താണ്. പിന്നീട് 2004ല്‍ ദിന രണ്ടാം പ്രാവശ്യം പാകിസ്താന്‍ സന്ദർശിച്ചപ്പോളാണ് കറാച്ചിയിലെ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ചിരുന്നു. അത് തന്‍െറ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അനുഭവമായിരുന്നുയെന്ന് ദിന വ്യക്തമാക്കിയിരുന്നു.

1947ല്‍ പാകിസ്താനും ഇന്ത്യയും സ്വതന്ത്ര്യമായതോടെ ദിന തെരഞെടുത്തത് ഇന്ത്യന്‍ പൗരത്വമാണ്. പാഴ്സി മതക്കാരനായ നെവില്ലെ വാദിയയെ വിവാഹം കഴിച്ചതു മുതലാണ് പിതാവുമായി ദിന അകന്നത്. ദിന വാദിയയുടെ മകന്‍ നുസ്ലി വാദിയ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയും പാഴ്സി വിഭാഗത്തിലെ പ്രമുഖനുമാണ്.

Comments are closed.