DCBOOKS
Malayalam News Literature Website

നന്ദി അവാര്‍ഡ്; മോഹന്‍ലാല്‍ മികച്ച സഹനടന്‍

മോഹന്‍ലാലിന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരമായ നന്ദി അവാര്‍ഡ്. മികച്ച സഹനടനായാണ് ലാലിനെ തിരഞ്ഞെടുത്തത്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പുരസ്‌കാര പ്രഖ്യാപനമാണ് പുറത്തുവന്നത്. കോര്‍ത്തല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ‘ജനത ഗ്യാരേജ്.

നന്ദി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ എന്ന ബഹുമതിയും ഇതോടെ ലാലിന് സ്വന്തമായി. തെലുങ്കില്‍ വന്‍ സാമ്ബത്തിക വിജയം നേടിയ ജനതാ ഗ്യാരേജില്‍ സത്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ നായകന്‍ ജൂനിയര്‍ എന്‍.ടി.ആറിനാണ് മികച്ച നടനുള്ള അവാര്‍ഡ്. റിതു വര്‍മ മികച്ച നടിയായി.

കമലഹാസന്‍, കെ.രാഘവേന്ദ്ര റാവു, രജനികാന്ത് എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള എ.ടി.ആര്‍. ദേശീയ പുരസ്കാരം. 2015ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘ബാഹുബലി’ സ്വന്തമാക്കി. രാജമൗലിയാണ് മികച്ച സംവിധായകന്‍. അനുഷ്ക ഷെട്ടി മികച്ച നടിയും റാണ ദഗുപതി മികച്ച വില്ലനും രമ്യ കൃഷ്ണന്‍ മികച്ച സഹനടിയുമായി.

Comments are closed.