DCBOOKS
Malayalam News Literature Website

മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ആദരം

lal

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. മുപ്പത് വര്‍ഷത്തിലധികമായി സിനിമാ മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് കാലിക്കറ്റ് സര്‍വകലാശാല മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കുന്നത്. മോഹന്‍ലാലിന് പുറമെ പി.ടി.ഉഷ, ഷാര്‍ജ ഭരണാധികാരിയായ സുല്‍ത്താന്‍ ഡോ.ഷെയ്ഖ് ബിന്‍ മുഹന്നദ് ഇല്‍ ഖാസിമി എന്നിവരേയും കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പാലത്തുള്ള കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലായിരിക്കും ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചുള്ള ബിരുദദാനം.

നേരത്തെ, സംസ്‌കൃത നാടകത്തിനും സിനിമാ ലോകത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല മോഹന്‍ലാലിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

Comments are closed.