fbpx
DCBOOKS
Malayalam News Literature Website

‘ക്രൈസാന്തിയം’ പുഷ്പം ഇനി ‘മോദി’ എന്ന് അറിയപ്പെടും

modi--

ഇസ്രയേലിലെ ‘ക്രൈസാന്തിയം’ പുഷ്പം ഇനി ‘മോദി’ എന്ന് അറിയപ്പെടും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ക്രൈസാന്തിയം പുഷ്പത്തിന് മോദിയുടെ നാമം നല്‍കിയത്. ഇതുസംബന്ധച്ചിച്ച അറിയിപ്പ് ഇസ്രയേല്‍ സര്‍ക്കാരിന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

പുഷ്പത്തിന് മോദിയുടെ പേരു നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേയും ട്വീറ്റ് ചെയ്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരമാണ് മോദി ടെല്‍ അവീവിലെ ഗുരിയന്‍ വിമാനത്താവളത്തില്‍ എത്തിയത്. ആദ്യമായി ഇസ്രായേല്‍ മണ്ണിലിറങ്ങുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇസ്രയേലും അവിടുത്തെ മാധ്യമങ്ങളും കാത്തിരുന്നത്.

‘ഉണരൂ, ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി വരുന്നു’എന്നാണ് ഇസ്രയേലി ദിനപ്പത്രമായ ‘ദി മാര്‍ക്കറ്റ്’ റിപ്പോര്‍ട്ട് ചെയ്തത്. ടെല്‍ അവീവിലുള്ള ഇന്ത്യന്‍ സമൂഹകത്തെയും മോദി അഭിസംബോധന ചെയ്യുന്നുണ്ട്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്യുന്നത് കാര്‍ഷിക രംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ്. നിലവില്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ഇസ്രയേലിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Comments are closed.