DCBOOKS
Malayalam News Literature Website

സൗഭാഗ്യ യോജന പദ്ധതിയിലൂടെ രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്ത് നാലുകോടി കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലെന്ന് മോദി പറഞ്ഞു. ഈ വീടുകളില്‍ ബള്‍ബുകളില്ല. കുട്ടികള്‍ മെഴുകുതിരി വെളിച്ചത്തിലാണ് പഠനം നടത്തുന്നത്. വീട്ടമ്മമാര്‍ ഇരുട്ടത്താണ് ആഹാരം പാകം ചെയ്യുന്നത്. വൈദ്യുതി ലഭിക്കുമ്പോള്‍ മാത്രമേ പാവപ്പെട്ടവരുടെ ജീവിതം പുരോഗതി പ്രാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കും. 500 രൂപയ്ക്കാണ് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുക.

 

Comments are closed.