DCBOOKS
Malayalam News Literature Website

മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ട്; പ്രധാനമന്ത്രി

മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് മോദിയുടെ ഓര്‍മ്മപ്പെടുത്തല്‍. പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ചെന്നൈയിലെത്തിയതായിരുന്നു മോദി.
മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാര്‍ത്തകളെഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും വാര്‍ത്തകളറിയാന്‍ പുതിയ വഴികളുള്ള കാലത്ത് മാധ്യമങ്ങള്‍ വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കാന്‍ ശ്രദ്ധിയ്ക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമമായ ദ് വയറില്‍ അമിത് ഷായുടെയും അജിത് ദോവലിന്റെയും മക്കള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന. വിമര്‍ശനങ്ങള്‍ക്കപ്പുറം 125 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Comments are closed.