DCBOOKS
Malayalam News Literature Website

മിക്‌സഡ് സര്‍ബത്ത്

ചേരുവകള്‍
പഴുത്ത പപ്പായ -ഒരു ചെറിയ കഷണം
പൈനാപ്പിള്‍ -ഒരു ചെറിയ കഷണം
തണ്ണിമത്തന്‍ കുരുകളഞ്ഞത് -ഒരു ചെറിയ കഷണം
മാതള അല്ലികള്‍ -1 ടേബിള്‍ സ്പൂണ്‍
ആപ്പിള്‍ കഷണങ്ങളാക്കിയത് -ഒരു ചെറിയ കഷണം
മുന്തിരി -5 എണ്ണം
വാഴപ്പഴം -ഒരു ചെറിയ കഷണം
ഉണക്കമുന്തിരി  -5 എണ്ണം
കശുവണ്ടി -5 എണ്ണം
കസ്‌കസ് -1/2 ടീസ്പൂണ്‍
സര്‍ബത്ത് -2 ടേബിള്‍സ്പൂണ്‍
ഐസ് കഷണങ്ങള്‍ -കുറച്ച്
പഞ്ചസാര-ആവശ്യമെങ്കില്‍

തയ്യാറാക്കുന്ന വിധം
പഴങ്ങള്‍ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി അരിയുക. ഇതിലേക്കു കസ്‌കസ് വെള്ളത്തില്‍ കുതിര്‍ത്തതും സര്‍ബത്തും ഐസും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ പഞ്ചസാരയുംചേര്‍ക്കാം.

കടപ്പാട് ; തട്ടുകട സ്‌പെഷ്യല്‍സ്, ടെന്‍സി ജെയ്ക്കബ്

 

Comments are closed.