DCBOOKS
Malayalam News Literature Website

സ്കൈപ്പും ആധാറുമായി ബന്ധിപ്പിക്കുന്നു

skype

മൈക്രോസോഫ്റ്റിന്റെ “മെഡ് ഫോര്‍ ഇന്ത്യ” ആധാറുമായി സ്കൈപ്പ് ലൈറ്റ് ആപ്ലിക്കേഷന്‍ സംയോജിപ്പിക്കുന്നു. ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവ തടയാനാണ് പുതിയ പദ്ധതി. ആപില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ നമ്പര്‍ കൂട്ടിചേര്‍ക്കുന്നതിനുള്ള സംവിധാനം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ആധാര്‍ ഏറ്റവും വലിയ ദേശീയ തിരിച്ചറിയല്‍ സംരഭമാണ്. അതിനാല്‍ തന്നെ ആധാര്‍ നമ്പർ ചേർക്കുമ്പോൾ ഇരുവരുടെയും ഐഡന്‍റിറ്റി മനസിലാക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പക്ഷം. പ്രധാനപ്പെട്ട ബിസിനസ് പങ്കാളിയുമായോ സര്‍ക്കാര്‍ പ്രതിനിധിയുമായോ സ്കൈപ് ലൈറ്റ് ഉപയോഗിച്ച്‌ വിഡീയോ കോളിങ് നടത്തുമ്പോൾ ഇത് ഏറെ ഫലം ചെയ്യും. എന്നാല്‍ ഉപഭോക്താവിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആധാര്‍ വിവരങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുകയുള്ളു. വിഡീയോ കോളിങ് നടത്തുമ്പോൾ ഇനി മുതല്‍ ആധാര്‍ നമ്പർ കൂടി ചേര്‍ക്കാനുള്ള ഒാപ്ഷന്‍ കൂടി സ്ക്രീനില്‍ തെളിയും. ആധാര്‍ നമ്പര്‍ അതില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം. മാത്രമല്ല ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി കൂടി നല്‍കേണ്ടി വരും.

Comments are closed.