DCBOOKS
Malayalam News Literature Website

മേധാപട്കറുടെ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്ന് സുഗതകുമാരി

SUGATHAKUMARI

നര്‍മ്മദ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മേധാപട്കര്‍ നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നു സാമൂഹിസാംസ്‌കാരിക പ്രവര്‍ത്തകയും കവിയുമായ സുഗതകുമാരി അഭിപ്രായപ്പെട്ടു. നര്‍മ്മദയുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം അവിടുത്തെ സാധാരണ ജനങ്ങളെയും ആദിവാസികളെയും നിലാരംബരും കിടക്കാടം ഇല്ലാത്തവരുമാക്കിതീര്‍ക്കുമെന്നും സുഗതകുമാരി പറഞ്ഞു. നര്‍മ്മദയെ രക്ഷിക്കാന്‍ മധ്യപ്രദേശില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന മേധാപട്കറുടെയും ഗ്രാമവാസികളുടെയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധധരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.

നര്‍മദ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിലൂടെ കേരളജനത സമരക്കാരോടൊപ്പമാണെന്നതിന്റെ തെളിവാണെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു. സി.പി ഐ ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍, ആര്‍. അജയന്‍, ടി. പീറ്റര്‍, എബി ജോര്‍ജ്,സോണിയ ജോര്‍ജ്, കെ.ജി. ജഗദീശന്‍, വി. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധധരണ സംഘടിപ്പിച്ചത്.

Comments are closed.