DCBOOKS
Malayalam News Literature Website

യു.പിയിലെ വൃന്ദാവനിലും ബര്‍സാനയിലും ഇറച്ചി-മദ്യ നിരോധനം

ഉത്തര്‍പ്രദേശിലെ പുണ്യസ്ഥലങ്ങളായ മഥുരയിലും ബര്‍സാനയിലും മദ്യ-ഇറച്ചി വില്‍പന നിരോധിച്ച്‌​ യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍. മഥുരയിലെ തീര്‍ത്ഥാടക കേന്ദ്രമായ വൃന്ദാവന്‍ ഏരിയയിലെ മദ്യഷോപ്പുകളും ഇറച്ചികടകളും എത്രയുംപെട്ടന്ന്​ അടച്ചു പൂട്ടണമെന്ന്​ അറിയിച്ച്‌​ സര്‍ക്കാര്‍ വെള്ളിയാഴ്​ചയാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ലക്ഷകണക്കിന്​ ടൂറിസ്​റ്റുകളാണ് കൃഷ്​ണ​ന്റെ ജന്മനാടായ വൃന്ദാവനത്തിലേക്ക്​ എത്തുന്നത്​. രാധയുടെ ജന്മ സ്ഥലമായ ബര്‍സാനയും പ്രധാന തീര്‍ത്ഥാടന കേ​ന്ദ്രമാണ്​. ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനസും കാഴ്​ചപ്പാടും ശുദ്ധമാക്കുന്നതിനാണ്​ തീര്‍ത്ഥാടക കേന്ദ്രങ്ങളുള്ള പ്രദേശത്ത്​ ഇറച്ചിയും മദ്യവും നിരോധിക്കുന്നതെന്നും ഒൗദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇൗ ഉത്തരവ്​ ഹരിദ്വാറില്‍ വളരെ മുമ്പേ നിലവില്‍ വന്നിരുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാശ്​ കുമാര്‍ അശ്വതി പറഞ്ഞു. അതുപോലെ സര്‍ക്കാര്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെല്ലാം മദ്യ, ഇറച്ചി വില്‍പന നിരോധിക്കും. വൃന്ദാവനിലും ബര്‍സാനയിലുമാണ്​ ഉത്തരവ്​ ആദ്യം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിനകം ഉത്തരവ്​ നടപ്പാക്കാന്‍ എക്​സൈസ്​, ഭക്ഷ്യ വകുപ്പുകള്‍ക്ക്​ നോട്ടീസ്​ നല്‍കിയിട്ടുണ്ട്​. നേരത്തെ വൃന്ദാവന്‍ നഗര്‍ പഞ്ചായത്തിനെ മഥുര മുനിസിപ്പല്‍ കോര്‍പറേഷ​ന്റെ ഭാഗമാക്കിയിരുന്നു.

Comments are closed.