DCBOOKS
Malayalam News Literature Website

‘മയ്യഴി : പുഴ കടന്ന കഥയും കടൽ കടന്ന ചരിത്രവും’ പുസ്തകപ്രകാശനം മയ്യഴി പുഴയുടെ തീരത്ത്

mayyazhi2

മയ്യഴിഗാന്ധി ഐ കെ കുമാരൻ മാസ്റ്ററുടെ ജീവിത കഥയെ ആധാരമാക്കി അദ്ദേഹത്തിന്റെ ചെറുമകനും യുവ മാധ്യമ പ്രവർത്തകനുമായ വരുൺ രമേഷ് എഴുതിയ മയ്യഴി : പുഴ കടന്ന കഥയും കടൽ കടന്ന ചരിത്രവും പുസ്തകം പ്രകാശിപ്പിക്കുന്നു.

ജൂലൈ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മയ്യഴി പുഴയുടെ തീരത്ത് മയ്യഴിയുടെ സ്വന്തം കഥാകാരൻ എം. മുകുന്ദൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. മുകുന്ദനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങുന്നത് പ്രശസ്ത നർത്തകിയും എഴുത്തുകാരിയുമായ ഡോ. രാജശ്രീ വാര്യരാണ്. പ്രശസ്ത നോവലിസ്റ്റ് ടി പി രാജീവൻ പുസ്തക പരിചയം നടത്തും.

എം രാഘവൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പി. ആനന്ദ് കുമാർ സ്വാഗതവും , ടി വി അവതാരകനും എഴുത്തുകാരനുമായ ജോർജ്ജ് പുളിക്കൻ ആശംസകൾ അർപ്പിക്കും.

Comments are closed.