DCBOOKS
Malayalam News Literature Website

മായാവതി എംപി സ്ഥാനം രാജിവച്ചു

mayavathyബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും വിഷയം ചര്‍ച്ച ചെയ്യാത്ത രാജ്യസഭാ നടപടിയിലും പ്രതിഷേധിച്ചാണ് രാജി.

ഉത്തര്‍പ്രദേശിലെ സഹന്‍പുറില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് സഭയില്‍ സംസാരിച്ചുതുടങ്ങിയ മായവതിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന്, തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജിവക്കുമെന്ന് മായാവതി ഭീഷണി മുഴക്കി. തുടര്‍ന്നും വിഷയം ചര്‍ച്ചചെയ്യാന്‍ സഭ തയ്യാറാകാത്തതിനെ തുടര്‍ന്ന് മായാവതി സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും രാജി വച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ദലിത് വിഷയം ചര്‍ച്ചചെയ്യാന്‍  അനുവാദമില്ലാത്ത സഭയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് രാജി പ്രഖ്യാപനത്തിന് ശേഷം മായാവതി പറഞ്ഞു. രാജിക്കത്ത് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് കൈമാറി.

Comments are closed.