DCBOOKS
Malayalam News Literature Website

മാക്സെഡ് ടോക്ക് ദി വോക് നവംബർ 25ന് ഡി സി സ്മാറ്റിൽ

‘മാക്സെഡ് (www.maxed.in) ടോക്ക് ദി വോക്’  ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡി സി സ്മാറ്റ്) യില്‍ സംഘടിപ്പിക്കും. ഡിസി സ്മാറ്റ് തിരുവനന്തപുരം ക്യാമ്പസിൽ നവംബർ 25നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2017 ഓഗസ്റ്റിൽ സിഇടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിൽ നടത്തിയ ‘മാക്സെഡ് ബെസ്റ് പ്രൊജക്റ്റ് അവാർഡ്‌സ് 2017’ ൽ 35 ബി-സ്കൂളിൽനിന്നായി 100 പേര് പങ്കെടുത്തു. മാക്സെഡ് യൂ.എസ്.ടി ഗ്ലോബലുമായി ധാരണാപത്രം ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പ്രകാരം ഇന്നോവേഷൻ മാനേജ്‌മന്റ്, ബിസിനസ്സ് അനലിറ്റിക്‌സ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്‌ എന്നി മേഖലകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിക്കും.

ഡോ. അരുൺ സുരേന്ദ്രൻ (എഡ്യൂപ്രണർ ആൻഡ് സ്ട്രാറ്റജിക് ഡയറക്ടർ, ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജ്), വിനോദ് സുബ്രമണ്യം (സീരിയൽ സോഷ്യൽ സംരംഭകൻ, മാനേജിങ് ഡയറക്ടർ ആൾട്ടർനിറ്റ്), അശ്വതി നായർ (ജ്വാല ഫൌണ്ടേഷൻ സ്ഥാപക), അമർനാഥ് ശങ്കർ (സിഎടി എന്റെർറ്റൈന്മെന്റ്സ് മേധാവി, ടേസ്റ്റി സ്പോട്സ് സഹ സ്ഥാപകനും ഡയറക്ടറും), ഷെൻലി രാജൻ (വിഷ്വൽ ആർട്ടിസ്റ്റ്, 8 പോയിന്റ് ആർട്ട് കഫേ സ്ഥാപകൻ), സുനിൽ ഇബ്രാഹിം (തിരക്കഥാകൃത്ത്, സംവിധായകൻ, പ്രൊഡ്യൂസർ) എന്നിവർ പങ്കെടുക്കും.

കല, ശാസ്‌ത്രം, നാടകം, ചിലചിത്രം, വ്യവസായം തുടങ്ങി വ്യത്യസ്ത്ഥ മേഖലകളിൽ നിന്ന് എത്തുന്ന വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. പരിപാടി മാക്സെഡിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ഷെയർ ചെയ്യപ്പെടും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കു. ഇതിൽ ആദ്യ 50 രെജിസ്ട്രേഷന് മാത്രമേ ഇയർളി ബേർഡ് ഡിസ്‌കൗണ്ട് ഓഫർ ലഭിക്കു.

കൂടുതൽ വിവരങ്ങൾക്ക് : അരവിന്ദ് ടി എസ്- 9497541984, 9446488248.

Comments are closed.