DCBOOKS
Malayalam News Literature Website

കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ 20 പേര്‍ക്ക് മംഗല്ല്യം

MANIകലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായ് കൊല്ലത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ 20 യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങള്‍ പൂവണിഞ്ഞു. മണിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായമയായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മണി മംഗല്ല്യം എന്ന പേരില്‍ സമൂഹ വിവാഹമൊരുക്കിയത്.

പത്ര പരസ്യങ്ങള്‍ കണ്ട് സംഘാടകരെ താല്‍പര്യമറിയിച്ചവരാണ് മണിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ഒന്നിച്ചത്. കാട്ടില്‍മോക്കത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണിരത്‌ന പുരസ്‌കാരവും വിതരണം ചെയ്തു.

Comments are closed.