DCBOOKS
Malayalam News Literature Website

പ്രമുഖ ന്യൂറോസയന്റിസ്റ്റ് ‘മരിയന്‍ ക്ലീവ്‌സ് ഡയമണ്ട്’ അന്തരിച്ചു

marianവിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ മസ്തിഷ്‌കം പഠനവിധേയമാക്കിയ പ്രമുഖ ന്യൂറോസയന്റിസ്റ്റ് മരിയന്‍ ക്ലീവ്‌സ് ഡയമണ്ട്(90) അന്തരിച്ചു. ഓക്‌ലാന്റിലെ വസതിയില്‍ ആയിരുന്നു അന്ത്യം. അനുഭവജ്ഞാനത്തിലൂടെ മസ്തിഷ്‌കത്തെ മാറ്റിയെടുക്കാനും പോഷിപ്പിക്കാനും കഴിയുമെന്ന് ഐന്‍സ്റ്റിന്റെ മസ്തിഷ്‌കവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലൂടെ കണ്ടെത്താനും ഡയമണ്ടിനായി. ഐന്‍സ്റ്റിന്റെ സൂക്ഷിച്ചുവെച്ച മസ്തിഷ്‌ക ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ അദ്ദേഹത്തിന് ശരാശരി മനുഷ്യ മസ്തിഷ്‌ക്കത്തെ അപേക്ഷിച്ച് സപ്പോര്‍ട്ട് സെല്‍സ് കൂടുതല്‍ ആയിരുന്നുവെന്നായിരുന്നു ഡയമണ്ടിന്റെ കണ്ടെത്തല്‍.

കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്റഗ്രേറ്റീവ് ബയോളജിയില്‍ എമിററ്റസ് പ്രഫസര്‍ ആയിരുന്നു ഡയമണ്ട്. കൂട്ടുകെട്ടുകളും കളിപ്പാട്ടങ്ങളും മസ്തിഷ്‌കത്തിന്റെ അനാട്ടമിയില്‍ മാറ്റം വരുത്തുമെന്ന് അവര്‍ എലികളില്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളില്‍ പരിപോഷണ സാഹചര്യം ആണ് മസ്തിഷ്‌കത്തിന്റ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും അവര്‍ കണ്ടെത്തി. ഇതാണ് കാര്യങ്ങള്‍ വിവേചിച്ചറിയാനുള്ള മസ്തിഷ്‌കത്തിന്റെ ശേഷി നിയന്ത്രിക്കുന്നത്. കുട്ടികളെ എങ്ങനെ വളര്‍ത്തികൊണ്ടുവരാം എന്നത് സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തിലുള്ള മാറ്റമാണ് ഡയമണ്ടിന്റെ പഠനത്തിലൂടെ സംഭവിച്ചത്.

മസ്തിഷ്‌കത്തിന്റെ മൃദുത്വം ആദ്യമായിട്ട് ലോകത്തിന് മനസിലാക്കി തന്നത് ഡയമണ്ടിന്റെ പഠനങ്ങളാണെന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ജോര്‍ജ് ബ്രൂക്‌സ് പറയുന്നു. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മസ്തിഷ്‌കം ഘടനാപരമായി വ്യത്യാസപ്പെട്ടുനില്‍ക്കുന്നുവെന്നും ഡയമണ്ട് കണ്ടെത്തിയിട്ടുണ്ട്.

Comments are closed.