DCBOOKS
Malayalam News Literature Website

മനു ജോസഫും അശോക് സൂത്തയും രാജ്യാന്തര പുസ്തകമേളയില്‍

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനു ജോസഫ്, ഇന്ത്യന്‍ ഐടി മേഖലയിലെ പ്രമുഖന്‍ അശോക് സൂത്ത എന്നിവര്‍ നവംബര്‍ ആറിന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെത്തുന്നു. മനു ജോസഫ് ഇന്റലക്ച്വല്‍ ഹാളില്‍ രാവിലെ 9.30 മണിമുതല്‍ 10.30 വരെ തന്റെ ‘എഴുത്തനുഭവങ്ങളും യാത്രകളും’ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കും. സൂത്ത രാവിലെ 10.30 മുതല്‍ 12 വരെയും ഇന്റലക്ച്വല്‍ ഹാളില്‍ വിദ്യാര്‍ഥികളോട് സംവദിക്കും.

കോട്ടയം സ്വദേശിയായ മനു ചെന്നൈയിലാണ് വളര്‍ന്നത്. ചെന്നൈ ലൊയോള കോളജില്‍ നിന്ന് ബിരുദം നേടി. പിന്നീട്, സൊസൈറ്റി മാസികയില്‍ ജോലി ചെയ്തു. ഓപണ്‍ മാസികയുടെ മുന്‍ പത്രാധിപരാണ്. ദി ഇന്റര്‍നാഷനല്‍ ന്യൂ യോര്‍ക്ക് ടൈംസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയില്‍ കോളമെഴുതിയിരുന്നു. ആദ്യ നോവല്‍ ‘സീരിയസ് മാന്‍’ 2010ല്‍ പുറത്തിറങ്ങി. ദ് ഹിന്ദു ലിറ്റററിപ്രൈസും പെന്‍–ഓപണ്‍ ബുക്ക് അവാര്ഡും നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവല്‍ ‘ദ് ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അദര്‍ പീപ്പിള്‍’ 2012 ല്‍ പ്രസിദ്ധീകരിച്ചു. ആത്മകഥാംശമുള്ള ഈ നോവലും ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി

30 വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അശോക് സൂത്ത ജീവകാരുണ്യ രംഗത്തും സജീവമാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌

Comments are closed.