DCBOOKS
Malayalam News Literature Website

ചാക്കോച്ചനും ഭാവനയ്ക്കുമൊപ്പം മഞ്ജു വാര്യരും നാഫാ നൈറ്റില്‍

manju-bhavana

അമേരിക്കയില്‍ നടക്കുന്ന രണ്ടാമത് നാഫാ അവാര്‍ഡ് നൈറ്റില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കും. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഭാവന തുടങ്ങിയവര്‍ക്കൊപ്പം നോര്‍ത്ത് അമേരിക്കന്‍ ഫിലിം പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു വാര്യര്‍ അമേരിക്കയിലേക്ക് പറക്കുന്നത്.

അതിനിടയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ താരത്തോട് വിദേശ യാത്ര ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നും, തിരക്കിട്ട ഷൂട്ടിങ്ങ് ഷെഡ്യൂളായതിനാല്‍ താരം വിദേശയാത്ര റദ്ദാക്കിയെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അത്തരത്തിലൊരു കാര്യവും അന്വേഷണ സംഘം താരത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മഞ്ജു വാര്യര്‍ അമേരിക്കന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Comments are closed.