DCBOOKS
Malayalam News Literature Website

അറിവഴഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മ‌ഞ്ജുവിന്റെ തമിഴ് അരങ്ങേറ്റമെന്നാണ്…

manjuമ‌ഞ്ജു വാര്യരുടെ തമിഴ് പ്രവേശനം വീണ്ടും ചർച്ചയാകുന്നു. അറിവഴഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മ‌ഞ്ജുവിന്റെ തമിഴ് അരങ്ങേറ്റമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. കുറ്റം 23 എന്ന സിനിമയ്ക്കു ശേഷമായിരിക്കും മഞ്ജുവിനെ നായികയാക്കിയുള്ള സിനിമ അറിവഴഗൻ ചെയ്യുക. സ്ത്രീ കേന്ദ്രീകൃതമായ ക്രൈം ത്രില്ലറായി മലയാളത്തിലും തമിഴിലുമായാണ് സംവിധായകൻ സിനിമ ഒരുക്കുന്നത്. സിനിമയുടെ അണിയറക്കാർ മഞ്ജുവിനെ സന്ദർശിച്ചെന്നും കഥ ഇഷ്ടമായെന്നുമാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ മഞ‍്ജു കരാർ ഒപ്പിടുമെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ആഗസ്‌റ്റിലാണ് ഷൂട്ടിംഗ് തുടങ്ങുക. നേരത്തെ മഞ്ജു അരവിന്ദ് സ്വാമിയുടെ നായികയായി തമിഴിലേക്ക് രംഗപ്രവേശം ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലനിലാണ് മഞ്ജു വാര്യര്‍ ഒടുവിലായി അഭിനയിച്ചത്. കമല്‍ ചിത്രം ആമി, വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തുടങ്ങിയ സിനിമകളിലാണ് മഞ്ജു വാര്യര്‍ ഇനി അഭിനയിക്കുന്നത്.

Comments are closed.