DCBOOKS
Malayalam News Literature Website

‘ഇനി മകളുടെ സംരക്ഷണം അമ്മയുടെ ചുമതല’ മീനാക്ഷിക്കു വേണ്ടി മഞ്ജു കോടതിയിലേക്ക്

adhaar

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ മകൾ മീനാക്ഷിയെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യർ കോടതിയെ സമീപിക്കും. ഈ സാഹചര്യത്തിൽ മീനാക്ഷിയെ കുറിച്ച് ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യം തന്നെയാണ്.

ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരുന്നു. അക്രമത്തിൽ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

Comments are closed.