DCBOOKS
Malayalam News Literature Website

വിവാദങ്ങള്‍ക്കിടെ മഞ്ജു വിദേശത്തേയ്ക്ക്

manju

നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ദിലീപ്  അറസ്റ്റിലായപ്പോള്‍ മഞ്ജു വാര്യരുടെ പ്രതികരണം അറിയാനാണ് സിനിമാ ലോകവും പ്രേക്ഷകരും കാത്തിരുന്നത്. ആക്രമണത്തിന് ഇരയായ നടിക്ക് താങ്ങും ശക്തിയുമായി നിന്നതും മഞ്ജുവായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിശബ്ദത വെടിയാന്‍ താരം ഇതുവരെ തയാറായില്ല. ചൂടുപിടിച്ച വിവാദങ്ങള്‍ക്കിടെ ഇന്ന് മഞ്ജു വിദേശത്തേയ്ക്ക് പറന്നു. സ്വര്‍ണ്ണക്കടകളുടെ ഉദ്ഘാടനത്തിനാണ് യുഎയിലേയ്ക്ക് പോകുന്നത്. തമിഴ്‌നടന്‍ പ്രഭുവിനൊപ്പമാണ് മഞ്ജുവിന്റെ ഉദ്ഘാടനത്തിനായുള്ള വിദേശയാത്ര. ആക്രമണത്തിനു പിന്നാലെ മഞ്ജുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച  വുമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുടെ ശക്തമായ ഇടപെടലിലാണ് കേസ് വഴിത്തിരിവിലെത്തിയത്.

Comments are closed.