DCBOOKS
Malayalam News Literature Website

ആമിയായി മഞ്ജുവിന്റെ പരകായ പ്രവേശം

aami

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ‘ആമി’ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആമിയായി മഞ്ജു വാര്യരുടെ പുത്തൻ ലുക്ക് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരുന്നു. വിവാദങ്ങൾ കത്തി നിൽക്കുമ്പോഴും പ്രതികരിക്കാൻ നിൽക്കാതെ മഞ്ജു തന്റെ ജോലിയിൽ മാത്രം മുഴുകുകയാണ്. ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിനുശേഷം മഞ്ജു നായികയാവുന്ന കമൽ ചിത്രം കൂടിയാണിത്.

aami1 aami2 aami3 aami5 aami7

Comments are closed.