DCBOOKS
Malayalam News Literature Website

കഥാപ്രസംഗ പരമ്പരയ്ക്ക് തുടക്കമായി

manaveeyamമതേതരത്വം ഊട്ടി ഉറപ്പിക്കുക, അന്യം നിന്നു പോകുന്ന കലകളെ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കഥാപ്രസംഗ പരമ്പരക്ക് തിരുവനന്തപുരം മാനവീയം വീഥിയില്‍ തുടക്കമായി. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരം പ്രമേയമാക്കിയാണ് സംസ്ഥാനമെമ്പാടും കഥാപ്രസംഗ പരമ്പരക്ക് സാസ്‌കാരിക വകുപ്പ് ഒരുങ്ങുന്നത്.

ചിറക്കര സലിം കുമാറിന്റെ ‘നമുക്ക് ജാതിയില്ല’ എന്ന കഥാപ്രസംഗ പരമ്പരയുടെ ആദ്യ അവതരണം മാനവീയം വീഥിയില്‍ അരങ്ങേറി. സുപ്രസിദ്ധ കാഥികനായ വി.സാബശിവന്റെ ശിഷ്യനും പ്രമുഖകാഥികനുമായ ചിറക്കര സലിം കുമാറിന്റെ ‘നമുക്ക് ജാതിയില്ല’ എന്ന കഥാപ്രസംഗ പരമ്പരയുടെ ആദ്യ അവതരണം ആണ് മാനവീയം വീഥിയില്‍ അരങ്ങേറിയത്.

കേരളത്തിന്റെ മഹനീയ മാതൃകകളായ മതേതരത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സാസ്‌കാരികവകുപ്പിന്റെ അഭിമുഖ്യത്തില്‍ കഥാപ്രസംഗ പരമ്പര സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നിരവധി വേദികളില്‍ ഈ കഥാപ്രസംഗം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലാണ് പരിപാടിക്ക് തുടക്കമിട്ടത്. മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്ടീവ്, അക്ഷരം ഓണ്‍ലൈന്‍ എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍.

കഥാപ്രസംഗ പരമ്പരയുടെ ഉദ്ഘാടന യോഗത്തില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എന്‍.രതീന്ദ്രന്‍, അയിലം ഉണ്ണികൃഷ്ണന്‍, യശോധരന്‍, വിനോദ് വൈശാഖി, കെ.ജി.സൂരജ്, അരുണ്‍ ഗോപി എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്രയിലും നാളെ കഥാപ്രസംഗവേദിയുണരും

അന്യം നിന്നു പോകുന്ന കലകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്രയില്‍ കഥാപ്രസംഗോത്സം സംഘടിപ്പിക്കുന്നു .പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കേരള സംഗീത അക്കാഡമിയും ചേര്‍ന്നാണ് കഥാപ്രസംഗ ഉത്സവം സംഘടിപ്പിക്കുന്നത്.സപേരാമ്പ്ര ടാകസി സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി പരിപാടി ഉദ്ഘാടനം ചെയ്യും. പഴയകാല കാഥികരെ ചടങ്ങില്‍ ആദരിക്കും. വി.ടി. മുരളി മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 6ന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍‘ എന്ന കഥാപ്രസംഗം ഹര്‍ഷകുമാര്‍ അവതരിപ്പിക്കും.

ഞായറാഴ്ച രാവിലെ 10ന് സാക്ഷരതാ കലോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടക്കും. വൈകീട്ട് 5ന് ബാബു കോടഞ്ചേരിയുടെ ‘വയലാര്‍ ഒരു സൂര്യതേജസ് ‘, രാത്രി 7 ന് വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന ‘ഒഥല്ലോ‘ എന്നിവനടക്കും. സമാപന ദിനമായ തിങ്കളാഴ്ച ആറ് മണിക്ക് നിരണം രാജന്‍ അവതരിപ്പിക്കുന്ന ‘ഭീഷ്മര്‍’, ഏഴരക്ക് എം.ആര്‍. പയ്യട്ടത്തിന്റെ ആടുജീവിതം‘ എന്നീ കഥാപ്രസംഗങ്ങള്‍ നടക്കും.

Comments are closed.