DCBOOKS
Malayalam News Literature Website

സംഭവം സിനിമാ മേഖലയ്‌ക്കാകെ നാണക്കേടുണ്ടാക്കിയെന്നും മംമ്ത മോഹൻദാസ്

mamtha

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളിൽ പ്രതികരണവുമായി നടി മംമ്ത മോഹൻദാസ്. നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്‌നമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തിൽ കലാശിച്ചതെന്നും സംഭവം സിനിമാ മേഖലയ്‌ക്കാകെ നാണക്കേടുണ്ടാക്കിയെന്നും മംമ്ത പറഞ്ഞു.

ഈ പ്രശ്നം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കുമെന്നും ‘വിമൻ ഇൻ സിനിമ കളക്‌ടീവ്’ എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്നു തോന്നിയവരാണെന്നും എന്നാൽ താൻ അതിന്റെ ഭാഗമല്ലെന്നും മംമ്ത വ്യക്‌തമാക്കി.

Comments are closed.