DCBOOKS
Malayalam News Literature Website

ടഗോറിന്റെ ലണ്ടനിലെ വസതി സ്മാരകമാക്കണം; മമത ബാനര്‍ജി

രബീന്ദ്രനാഥ ടഗോര്‍ ലണ്ടനില്‍ താമസിച്ച വസതി സ്മാരകമാക്കാന്‍ ആഗ്രഹമുണ്ടെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത രണ്ടു വര്‍ഷം മുന്‍പു ലണ്ടന്‍ സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ചര്‍ച്ചാവിഷയമായിരുന്നു. ഒരാഴ്ചത്തെ ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയ മമത ഇക്കാര്യം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനേഷ് പട്‌നായിക്കിനോടു സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

25 ലക്ഷം പൗണ്ട് (23 കോടിയിലേറെ രൂപ) ആയിരുന്നു ഏതാനും വര്‍ഷം മുന്‍പ് ഈ വീടിന്റെ വില. 1912ല്‍ ലണ്ടനിലെത്തിയ ടഗോര്‍ വടക്കന്‍ ലണ്ടനിലെ ഹാംസ്‌റ്റെഡ് ഹീത്തിലുള്ള മൂന്നാം നമ്പര്‍ വസതിയില്‍ മാസങ്ങളോളം തങ്ങിയിരുന്നു. ഗീതാഞ്ജലിയുടെ ഇംഗ്ലിഷ് പരിഭാഷ പൂര്‍ത്തിയാക്കിയതും ഇവിടെ വച്ചായിരുന്നു.

Comments are closed.