DCBOOKS
Malayalam News Literature Website

നോട്ട്​ നിരോധനം ‘ഡീമോ ഡിസാസ്​റ്റര്‍’ ആണെന്ന് മമത ബാനര്‍ജി

വീണ്ടും നോട്ട്​ നിരോധനത്തിനെതിരെ ആഞ്ഞടിച്ച്‌​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട്​ നിരോധനം ഡീമോ ഡിസാസ്​റ്റര്‍ ആണെന്നും ഈ ദുരന്തത്തിനെതിരെ നമുക്ക്​ ശബ്​ദമുയര്‍ത്തണമെന്ന് ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി കരിദിനം ആചരിക്കുകയാണെന്നും മമത ട്വിറ്റില്‍ കുറിച്ചു. നോട്ട്​ നിരോധനത്തി​ന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട്​ കരിദിനമായി​ ആചരിക്കുമെന്ന്​ മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നോട്ട് നിരോധനത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ അഴിമതിയാണെന്ന്​ തെളിയിക്കപ്പെടുമെന്നും മമത ഫേസ്​ബുക്ക്​ കുറിപ്പിലൂടെ ആരോപിച്ചു. നോട്ട്​ നിരോധനം കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല. അത്​ ഭരണത്തിലിരിക്കുന്ന രാഷ്​ട്രീയ പാര്‍ട്ടിക്കും തല്‍പര കക്ഷികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടിയാണെന്നും മമത കുറ്റപ്പെടുത്തി.

Comments are closed.